ഉദ്ദേശ്യം
1. തിരികെയെത്തിയ പ്രവാസികളെ ഒരു സംരംഭകരാക്കുന്നതിന് മാർഗ്ഗനിർദേശ്ശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക.
2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങൾ സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങായി നിൽക്കുക .
3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാർഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.
സവിശേഷതകൾ
1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം.
2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാരിന്‍െറ സമഗ്ര പദ്ധതി
3. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ).
4. ചുരുങ്ങിയത് രണ്ടു വര്‍ഷം വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തതിനുശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളെയും അത്തരം പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവയേയും പദ്ധതിയുടെ ആനൂല്യത്തിന് പരിഗണിക്കുന്നതാണ്.
5. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികൾ, ബോധവല്‍ക്കരണ സെമിനാറുകൾ എന്നിവ നടത്തുന്നതാണ്.
അർഹത
ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേർന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
മേഖലകൾ
1. കാർഷിക - വ്യവസായം (കോഴി വളർത്തൽ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉൾനാടൻ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളർത്തൽ, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളർത്തൽ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യൽ , കടകൾ )
3. സേവനങ്ങള്‍ (റിപ്പേയർ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സർവ്വീസുകൾ, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങൾ (പൊടിമില്ലുകൾ , ബേക്കറി ഉൽപ്പന്നങ്ങൾ , ഫർണിച്ചറും തടിവ്യവസായവും, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടർ ഉപകരണങ്ങൾ തുടങ്ങിയവ)
ആനുകൂല്യം
പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതികള്‍ക്ക് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിൽ നിന്നോ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുളള കെ.എഫ്.സി, കെ.എസ്.എഫ്.ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പകൾ അനുവദിക്കപ്പെട്ടതും, പ്രസ്തുത വായ്പാ തവണകളില്‍ മുടക്കം വരാതെ തിരിച്ചടയ്ക്കുകയും ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് മൊത്തം തുകയുടെ 15 ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയായി ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതുമാണ്. ബാങ്ക് നിബന്ധനകൾ പ്രകാരവും, ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ എം.ഒ.യു പ്രകാരവുമായിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുക / ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡി നല്‍കുവാനും ഈ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു.
ലോണ്‍ തുകയുടെ മാസഗഡു മുടക്കം വരാതെ കൃത്യമായി അടയ്ക്കുന്നവർക്ക് സബ്സിഡി, പലിശ ഇളവ് എന്നിവയുടെ അനുകൂല്യം ലഭിക്കുന്നതാണ്. മാസഗഡു മുടക്കം വരുത്തുന്നവർ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീർത്താൽ മാത്രമേ മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്തപക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്റ നിയമനടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.
നോർക്ക ഡിപ്പാർട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിക്ക് അപേക്ഷിക്കാൻ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികളും/സംഘങ്ങളും ആയതിനായി താഴെകാണുന്ന [REGISTER] ബട്ടണില്‍ ക്ലിക്ക് ചെയ്ത് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ :
1. അപേക്ഷകന്‍റെ പാസ്പോർട്ട് സൈസ് ഫോട്ടോ [in .JPG format]
2. പാസ്പോർട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ് (വിദേശത്ത് തൊഴിൽ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]
[അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക]

No comments:
Post a Comment