പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതി (NDPREM)
തൊഴില്‍ തേടി വിദേശത്ത് ചേക്കേറിയ മലയാളികള്‍ കേരളസമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക അടിത്തറ പാകുന്നതിനും ഭദ്രമായി നിലനിര്‍ത്തുന്നതിനും നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക മേഖലകളില്‍ ശക്തമായ ചലനം സൃഷ്ടിക്കാന്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പണത്തിന് കഴിഞ്ഞിരുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതം കരുപിടി്പ്പിക്കുന്നതിന് വിദേശ തൊഴിലവസരങ്ങള്‍ വഹിച്ചപങ്ക് വളരെ വലുതാണ്. ആഗോളമാന്ദ്യം, ദേശസാല്‍ക്കരണം, സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകളില്‍ വന്ന മാറ്റങ്ങള്‍ എന്നിവ മൂലം മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്നപലരുടെയും മുന്നില്‍ പുതിയ തൊഴിലവസരങ്ങളും വരുമാന സ്രോതസ്സുകളും ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ വരുമാനവും തൊഴിലും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്തമായി അംഗീകരിച്ചുകൊണ്ടുള്ള പദ്ധതികളാണ് കേരള സര്‍ക്കാര്‍ പ്രാവാസികാര്യ വകുപ്പുവഴി വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് (NDPREM) തിരികെയെത്തിയ പ്രവാസികള്‍ക്കായുള്ള പുനരധിവാസ പദ്ധതി. രണ്ടു വര്‍ഷമെ ങ്കിലും പ്രവാസ ജീവിതം നയിക്കുകയും സ്ഥിരമായി മടങ്ങി എത്തുകയും ചെയ്തവര്‍ക്കായി വിവിധ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സബ്സിഡിയോടുകൂടിയ ബാങ്ക് വായ്പ ഏര്‍പ്പെടുത്തുന്നതാണ് ഈ പദ്ധതിയുടെ ഉള്ളടക്കം. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മതിയായ അവബോധമില്ലായ്മയുടെയും ആസൂത്രണ പാടവത്തിന്‍റെ അഭാവവും മൂലം പല സ്വയംതൊഴില്‍ സംരംഭങ്ങളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യംവിലയിരുത്തി പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, പരിശീലനങ്ങളും, പ്രൊഫഷണല്‍ മാനേജ്മെന്‍റ് പിന്തുണയും നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പായ നോര്‍ക്ക റൂട്ട്സ്, കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സെന്‍റര്‍ഫോര്‍ മാനേജ്മെന്‍റ്ഡവലപ്പ്മെന്‍റിനെ(സി.എം.ഡി)ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതനുസരിച്ചുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
മൂന്നു ഘട്ടങ്ങളായാണ് ഈ പദ്ധതിയെ വിഭാവനം ചെയ്തിരിക്കുന്നത്.
ഒന്നാം ഘട്ടം
പദ്ധതിയുടെ ലക്ഷ്യങ്ങളെയും ഘടകങ്ങളെയും ഗുണങ്ങളെയും കുറിച്ച് ഗുണഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഒന്നാം ഘട്ടം.
രണ്ടാം ഘട്ടം
തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പ്രായോഗിക തൊഴില്‍ പരിശീലനം നല്‍കി വരുമാന വര്‍ദ്ധനവിനിണങ്ങുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വികേന്ദ്രീകൃത മാതൃകയില്‍ പ്രാദേേശികാടിസ്ഥാനത്തില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കും. തദ്ദേശീയമായി ലഭ്യമായിട്ടുള്ള വിഭവങ്ങളുടെയും, തൊഴില്‍ സാധ്യതകളുടെയും, ഉല്പന്നങ്ങളുടെയും, സേവനങ്ങളുടെയും ആവശ്യകതയും കണക്കിലെടുത്താണ് തൊഴില്‍ പരിശീലന പരിപാടികള്‍. പൊതുവില്‍ ഇവയെ ഉത്പ്പന്നാധിഷ്ഠിതം, സേവന/ജോലി അധിഷ്ഠിതം, കാര്‍ഷികാധിഷ്ഠിതം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. അടിസ്ഥാന മാനേജ്മെന്‍റ് പരിശീലനം, വ്യക്തിത്വ വികസനം, പഠന യാത്രകള്‍ എന്നിവ ഈ പരിശീന പദ്ധതിയുടെ ഭാഗമാണ്.
മൂന്നാം ഘട്ടം
പരിശീലനം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ സ്വയം തൊഴില്‍ തേടുന്നതിനോ നിലവിലുള്ള തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ ആവശ്യമായ പിന്തുണ നല്‍കുക എന്നതാണ് ഈ ഘട്ടത്തിന്‍റെ പ്രധാന ലക്ഷ്യം. വ്യക്തിഗതമായും ഗ്രൂപ്പടിസ്ഥാനത്തിലും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍, ബിസിനസ് ഡെവലപ്പ്മെന്‍റെ പ്ലാന്‍/റിപ്പോര്‍ട്ട് തയ്യാറാക്കല്‍, നിലവിലുള്ള
വായ്പ പദ്ധതികളുമായി ബന്ധിപ്പിക്കല്‍, നിലവിലുള്ള തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കല്‍, ആരംഭിക്കുന്ന യൂണിറ്റുകള്‍ക്കുള്ള മാനേജ്മെന്‍റ് പിന്തുണ എന്നിവ ഈ ഘട്ടത്തിന്‍റെഭാഗമാണ്.
പദ്ധതിയുടെ ഭാഗമായുള്ള ഹ്രസ്വകാല പരിശീലന പരിപാടികള്‍
I )ഉല്‍പ്പന്നാധിഷ്ഠിത പരിശീലനങ്ങള്‍ കാലാവധി
1 പഴവര്‍ഗ്ഗ സംസ്ക്കരണം 12 ദിവസം
2 ബേക്കറി ഉത്പ്പന്നങ്ങള്‍ 20 ദിവസം
3 വസ്ത്ര നിര്‍മ്മാണവും ഡിസൈനിംഗും 45 ദിവസം
4 കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ 30 ദിവസം
5 എല്‍.ഇ.ഡി. ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം 30 ദിവസം
6 സോളാര്‍ ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം 30 ദിവസം
II )സേവന/ജോലി അധിഷ്ഠിത പരിശീലനങ്ങള്‍
1 ഹോളീഡേ മാനേജ്മെന്‍റ് പരിശീലനം 20 ദിവസം
2 കേറ്ററിംഗ് പരിശീലനം 20 ദിവസം
3 ഇരുചക്ര, മൂന്നുചക്ര, നാല്ചക്ര വാഹനങ്ങളുടെ 60 ദിവസം
സര്‍വ്വീസിംഗ് പരിശീലനം
4 പ്ലബിംഗ് & ഇലക്ട്രിക്കല്‍ പരിശീലനം 30 ദിവസം
5 പ്രൊഫഷണല്‍ അക്കൗിംഗില്‍ പരിശീലനം 45 ദിവസം
6 അലുമിനിയം ഫാബ്രിക്കേഷന്‍ പരിശീലനം 45 ദിവസം
III ) കാര്‍ഷിക അധിഷ്ഠിത പരിശീലനങ്ങള്‍
1 പ്ലാന്‍റ് നഴ്സറി മാനേജ്മെന്‍റ് ആന്‍റ് 7 ദിവസം
ലാന്‍റ് സ്കേപ്പിംഗ് പരിശീലനം
2 കോഴി, ആട് എന്നിവ വളര്‍ത്തലിനുള്ള പരിശീലനം 7 ദിവസം
പരിശീലന പദ്ധതിയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം നല്‍കുന്നതിനായി സേവനകേന്ദ്രം (ഹെല്‍പ്പ്ഡെസ്ക്) സി.എം.ഡി യില്‍ പ്രവര്‍ത്തിക്കുന്നു. 04712329738 എന്ന നമ്പറില്‍ ഫോണ്‍ മുഖാന്തിരവും തിരുവനന്തപുരം തൈക്കാടുള്ള സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്പ്മെന്‍റ് ഓഫീസില്‍ നേരിട്ടും. www.cmdkerala.net എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
സ്വയം തൊഴില്‍ ചെയ്യുവാനുള്ള ലോണിനു അപേക്ഷിക്കുന്നു
ReplyDeleteI want loan
Delete