Wednesday, 13 December 2017

ഭിന്നശേഷിയുള്ളവര്‍ക്കായി "കൈവല്യ"

കേരള സര്‍ക്കാര്‍
സംഗ്രഹം

തൊഴിലും നൈപുണ്യവും വകുപ്പ് - കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായി "കൈവല്യ" എന്ന പേരില്‍ ഒരു സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തൊഴിലും നൈപുണ്യവും (എച്ച്) വകുപ്പ്

സ.ഉ(പി) നം.174/2016/തൊഴില്‍,                                            
തിരുവനന്തപുരം, തീയതി, 01-11-2016.
======================================================================================
പരാമര്‍ശം:- എംപ്ലോയ്മെന്‍റ് ഡയറക്ടറുടെ 07-09-16-ലെ പി2/13559/2015/ഡി.ഇ. നമ്പര്‍ കത്ത്.

ഉത്തരവ്
2016-17 സാമ്പത്തിക വര്‍ഷത്തെ ബഹു. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കി ശക്തിപ്പെടുത്തുന്നതിന് വേണ്ടി  "കൈവല്യ" എന്ന പേരില്‍ ഒരു പദ്ധതി ആരംഭിക്കുന്നതാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2016-17-ലെ ആദ്യ ബഡ്ജറ്റ് എസ്റ്റിമേറ്റിനുള്ള ഭേദഗതി പത്രികയില്‍  എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിയുള്ളവര്‍ക്കായുള്ള പുനരധിവാസവും ക്ഷേമപ്രവര്‍ത്തനവും (കൈവല്യ)എന്ന ഹെഡ് ഓഫ് അക്കൗണ്‍ില്‍ ആയിരം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. അതനുസരിച്ച് എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ ഒരു സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി തയ്യാറാക്കി പരാമര്‍ശ പ്രകാരം സര്‍ക്കാരിന് സമര്‍പ്പിച്ചു.
2)   പ്രസ്തുത പദ്ധതി സര്‍ക്കാര്‍ വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായി"കൈവല്യ"എന്ന അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് താഴെ ചേര്‍ക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
1)     പദ്ധതി നടത്തിപ്പിനുള്ള ഭരണചെലവ് പദ്ധതി തുകയുടെ 5 ശതമാനത്തില്‍ കവിയാന്‍ പാടുള്ളതല്ല.
2)    പദ്ധതിയുടെ നടത്തിപ്പ് എംപ്ലോയ്മെന്‍റ് വകുപ്പിലെ ഇപ്പോഴുള്ളജീവനക്കാരെക്കൊണ്ട് തന്നെ നിര്‍വഹിക്കേണ്‍താണ്.
3)    ടി പദ്ധതിയുടെ ചെലവ് ഹെഡ് ഓഫ് അക്കൗണ്ടില്‍ വകയിരുത്തുന്ന തുകയില്‍ നിന്നും വഹിക്കേണ്‍താണ്.

അനുബന്ധം


കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ഈ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി -

"കൈവല്യ"എന്ന പേരിലായിരിക്കും അറിയപ്പെടുക.

1.    ശീര്‍ഷകം - വ്യാപ്തി - ബാധകം.


(എ)     ഈ പദ്ധതി കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി -
"കൈവല്യ"എന്ന പേരിലായിരിക്കും അറിയപ്പെടുക.
(ബി) ഈ പദ്ധതി കേരള സംസ്ഥാനത്തിന് മൊത്തം ബാധകമായിരിക്കും.
(സി) സംസ്ഥാന ഗവണ്‍മെന്‍റ് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ പദ്ധതി നിലവില്‍ വരുന്നതാണ്.
(ഡി) ഭിന്നശേഷിയുള്ളവര്‍ എന്നതുകൊണ്‍് ഉദ്ദേശിക്കുന്നത് 1995-ലെ പി.ഡബ്യൂ.ഡി. ആക്ട്/റൂളില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെയാണ്.
(ഇ)   ഈ പദ്ധതിക്ക് താഴെപ്പറയുന്ന 4 ഘടകങ്ങള്‍ ഉണ്‍ായിരിക്കും.


(1)   വൊക്കേഷണല്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്
(2)    കപ്പാസിറ്റി ബില്‍ഡിംഗ്
(3)  മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി
(4)  സ്വയംതൊഴില്‍ വായ്പ പദ്ധതി

(എഫ്) പദ്ധതി തുകയുടെ 5% പരസ്യം, മോണിറ്ററിംഗ്, അടിസ്ഥാനസൗകര്യം എന്നിവയ്ക്കുവേണ്‍ി വിനിയോഗിക്കാവുന്നതാണ്.

കൈവല്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിയുള്ളവരെ മേല്‍ പരാമര്‍ശിച്ച ഒന്നോ അതിലധികമോ ഘടക പദ്ധതികളിലൂടെ വരുമാന മാര്‍ഗ്ഗമുള്ള തൊഴില്‍ കണ്‍െത്തി സ്വന്തം കാലില്‍ നില്‍ക്കുവാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്‍് ഉദ്ദേശിക്കുന്നത്.

ക. വൊക്കേഷണല്‍ & കരിയര്‍ ഗൈഡന്‍സ്


(1)   രജിസ്റ്റര്‍ ചെയ്തവരില്‍ സമാന ഗ്രൂപ്പുകളെ കണ്‍െത്തി അവര്‍ക്ക് കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, തൊഴില്‍ സാധ്യതകളെ സംബന്ധിച്ച വിവരങ്ങള്‍, ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ നല്‍കുന്നതാണ്. സ്പെഷ്യല്‍ സ്ക്കൂളുകള്‍, ഭിന്നശേഷിക്കാര്‍ക്കുവേണ്‍ി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ടും മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.

(2)  ഗൈഡന്‍സും  മോട്ടിവേഷനും  സംബന്ധിച്ച  പ്രവര്‍ത്തനങ്ങളില്‍  ആവശ്യമെങ്കില്‍
രക്ഷാകര്‍ത്താക്കളേയും ഉള്‍പ്പെടുത്തുന്നതും ഈ രംഗത്തുപ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭരുടെ സേവനം ലഭ്യമാക്കുന്നതുമാണ്.
(3)  ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിലേക്ക്, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവരുടെ വൈകല്യം, യോഗ്യത, അഭിരുചി, താല്‍പ്പര്യം, കപ്പാസിറ്റി എന്നിവയെ അടിസ്ഥാനമാക്കി ഒരു ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതാണ്.

. കപ്പാസിറ്റി ബില്‍ഡിംഗ്

മേല്‍ പരാമര്‍ശിച്ച ക (3)ലെ ഡേറ്റാ ബാങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ ട്രെയിനിംഗ് പ്രാപ്തരാക്കുക എന്നതാണ് ഇതുകൊണ്ട്  ഉദ്ദേശിക്കുന്നത്.  ഉള്‍പ്പെട്ട താല്‍പ്പര്യമുള്ള നല്‍കി അവരെ ലക്ഷ്യത്തിലെത്താന്‍ഉദ്യോഗാര്‍ത്ഥികളെ എംപ്ലോയബിള്‍   ആക്കുന്നതിലേക്കായി  സോഫ്റ്റ്  സ്ക്കില്‍  ട്രെയിനിംഗ് നല്‍കുന്നതാണ്. സ്വയംതൊഴില്‍ മേഖലയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യം സൃഷ്ടിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും സംരംഭകത്വ വികസന പരിശീലനം നല്‍കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുള്ള മേഖലയില്‍ പ്രത്യേക പരിശീലനം ആവശ്യമുണ്‍െങ്കില്‍ അത്തരം പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളുമായി ബന്ധ), വി.ആര്‍.സി , ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുമായി ഇക്കാര്യത്തില്‍ സഹകരിക്കുന്നതാണ്.

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ സവിശേഷമായതിനാല്‍ ആയതു കൈകാര്യം ചെയ്യുന്നതിന് വകുപ്പിലെ ജീവനക്കാരെ കൂടുതല്‍ പ്രാപ്തരാക്കേണ്‍തുണ്‍്. ആയതിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതാണ്.

.      മത്സര പരീക്ഷാ പരിശീലനം


സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ലക്ഷ്യത്തിലെത്തുന്നതുവരെ വിവിധ ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്നതിനും, അതിലേക്കുനടത്തുന്ന മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും ഉദ്ദേശിക്കുന്നു. മേല്‍  പരാമര്‍ശിച്ചിട്ടുള്ള പ്രകാരം മാപ്പിംഗ് നടത്തി തയ്യാറാക്കിയിട്ടുള്ള ഡാറ്റാ ബാങ്കില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍, അറിയിക്കപ്പെടുന്ന തസ്തികയ്ക്ക്, അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവുകള്‍ സംബന്ധിച്ച വിവരം അറിയിക്കുന്നതും അവരെ അപേക്ഷ അയയ്ക്കുന്നതിനുള്‍പ്പെടെ സഹായിക്കുന്നതുമാണ്. അതില്‍ നിന്നും കുറഞ്ഞത് 30 മുതല്‍ 50 വരെയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്ത് സൗജന്യമായി പരിശീലനം നല്‍കുന്നു. ലക്ഷ്യത്തിലെത്തുന്നതുവരെയുള്ള ഒരു തുടര്‍പരിശീലന പരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും കുറഞ്ഞത് 60 ദിവസം ഇപ്രകാരം പരിശീലനം നല്‍കുന്നതും പരീക്ഷയോട് തൊട്ടടുത്ത ദിവസങ്ങളില്‍ റിഫ്രഷര്‍ പരിശീലനം നല്‍കുന്നതുമാണ്. പരിശീലന കാലയളവില്‍ സ്റ്റൈപന്‍റ്, സൗജന്യ ഭക്ഷണം എന്നിവ നല്‍കുന്നതുമാണ്.

 സ്വയംതൊഴില്‍ വായ്പ സഹായ പദ്ധതി


(1)       അര്‍ഹത


(a  )    കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവില്‍ ഉായിരിക്കണം.

(b )  അപേക്ഷിക്കുന്ന ദിവസം പ്രായം 21 നും 55 നും മദ്ധ്യേ ആയിരിക്കണം.


(c )    കുടുംബ വാര്‍ഷിക വരുമാനം 200000 (രണ്ടു ലക്ഷം) രൂപയില്‍ കവിയാന്‍ പാടില്ല.

(വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)

ബി.പി.എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

(d )    എഴുതാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
 (e )   സംരംഭം സ്വന്തമായി നടത്തുവാന്‍ കഴിയാത്തത്ര അംഗവൈകല്യമുള്ളപക്ഷം അടുത്ത ഒരു ബന്ധുവിനേകൂടി (മാതാവ്/പിതാവ്/ഭര്‍ത്താവ്/ഭാര്യ/മകന്‍/മകള്‍ തുടങ്ങിയ) ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്.

(f )   ഈ ചട്ടങ്ങള്‍ക്കനുസരിച്ച് ധനസഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതല്ല.

(g )   ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നവരുടെ രജിസ്ട്രേഷന്‍ ലൈവ് ആയി സൂക്ഷിക്കാന്‍ അനുവദിക്കുന്നതും അവരെ സ്ഥിരം ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതുമാണ്. അവര്‍ ആഗ്രഹിക്കുന്ന പക്ഷം, അവര്‍ നടത്തുന്ന സംരംഭം നന്നായി തുടര്‍ന്നു പോകുമെന്ന ഉറപ്പിന്‍മേല്‍ അവരെ താല്‍ക്കാലിക ഒഴിവുകള്‍ക്കും പരിഗണിക്കുന്നതുമാണ്. സ്ഥിരം ജോലി ലഭിക്കുന്നപക്ഷം സബ്സിഡി ഒഴികെയുള്ള വായ്പ തുക മുഴുവന്‍ ഒറ്റത്തവണയായി തിരിച്ചടയ്ക്കേണ്‍താണ്. എന്തെങ്കിലും പ്രത്യേക സാഹചര്യം ചൂണ്‍ി കാട്ടുന്ന പക്ഷം ഗഡുക്കളായി (പരമാവധി 5 മാസ തവണ) തിരിച്ചടയ്ക്കാന്‍ അനുവദിക്കുന്നതാണ്.

(h )  വ്യക്തിഗതസംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുന്നതെങ്കിലും പ്രായോഗികമാകുമെങ്കില്‍ സംയുക്ത സംരംഭവും ആരംഭിക്കാവുന്നതാണ്. ഓരോ വ്യക്തിക്കും പരമാവധി വായ്പയ്ക്കും സബ്സിഡിക്കും അര്‍ഹതയുണ്‍ായിരിക്കും.

(i )  വായ്പ തുക:- ഒരു വ്യക്തിക്ക് പരമാവധി 50000 (അന്‍പതിനായിരം) രൂപ വരെയാണ് സാധാരണഗതിയില്‍ വായ്പയായി അനുവദിക്കുന്നത്. ആവശ്യപ്പെടുന്ന പക്ഷം ഒരു ലക്ഷം രൂപ വരെ അനുവദിക്കാവുന്നതാണ്.

(j ) സബ്സിഡി :- വായ്പ തുകയുടെ 50% പരമാവധി 25000/- രൂപ (ഇരുപത്തി അയ്യായിരം രൂപ) വരെ സബ്സിഡിയായി അനുവദിക്കുന്നതാണ്.



(k ) പലിശ:- പലിശരഹിത വായ്പയാണ് നല്‍കുന്നത്.

(2)      അപേക്ഷിക്കേണ്‍ുന്ന വിധം


എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ള ഒരു ഉദ്യോഗാര്‍ത്ഥിക്ക് അപേക്ഷ ഫാറം സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ വകുപ്പിന്‍റെ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ഹാജരായി ഏതു ദിവസവും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ തയ്യാറാക്കുന്നതു മുതല്‍ പരിശീലനം, അടിസ്ഥാന സൗകര്യമൊരുക്കല്‍, സംരംഭത്തിന്‍റെ നടത്തിപ്പ് തുടങ്ങി എല്ലാ മേഖലകളിലും വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും പിന്തുണയും സഹായവും ഉണ്‍ാകുന്നതാണ്.

(3)  പദ്ധതി പ്രകാരം ആരംഭിക്കാവുന്ന സംരംഭങ്ങള്‍


1.   സ്റ്റേഷനറി ഷോപ്പ് (അതിലൂടെ ഏജന്‍സി ബിസിനസ്സ് തുടങ്ങാവുന്നതാണ്)

2.     പലചരക്ക് കട

3.     ടെക്സ്റ്റയില്‍സ് ആന്‍റ് റെഡിമെയ്ഡ് ഷോപ്പ്

4.     സ്പെയര്‍ പാര്‍ട്ട്സ് ഷോപ്പ് (ഓട്ടോമൊബൈല്‍സ്)

5.     ഹാര്‍ഡ് വെയര്‍ ഷോപ്പ്

6.     ഫാന്‍സി ഷോപ്പ്

7.     കുട നിര്‍മ്മാണം

8.     മെഴുകുതിരി നിര്‍മ്മാണം

9.     നോട്ട്ബുക്ക് നിര്‍മ്മാണം

10.   റബ്ബര്‍ ചെരുപ്പ് നിര്‍മ്മാണം

11.    സ്ക്കൂള്‍ ബാഗ് നിര്‍മ്മാണം

12.   വാട്ടര്‍ ബോട്ടില്‍ നിര്‍മ്മാണം

13.   സോപ്പ് നിര്‍മ്മാണം

14.   പേപ്പര്‍ ബാഗ്/കവര്‍ നിര്‍മ്മാണം

15.   ഫയല്‍ബോര്‍ഡ്/ബുക്ക് ബൈന്‍റിംഗ്

16.   കരകൗശലഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം

17.   പേപ്പര്‍ പ്ളേറ്റ് നിര്‍മ്മാണം

18.   ഫാന്‍സി ആഭരണ നിര്‍മ്മാണം

19.   പപ്പട നിര്‍മ്മാണം

20.  ലോട്ടറി ( ലോട്ടറി ലൈസന്‍സ്)

21.   സ്ക്രീന്‍ പ്രിന്‍റ്റിംഗ്

22.  ഡിജിറ്റല്‍ പ്രിന്‍റിംഗ് (പ്ലാസ്റ്റിക് ബാഗ്, ചെരുപ്പ് തുടങ്ങിയവയില്‍ ഡിസൈന്‍ ചെയ്യാവുന്നതാണ്.)

23.  മാര്യേജ് ബ്യുറോ

24.    ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ്

25.  ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയറിംഗ്

26.  ഫാബ്രിക് പെയിന്‍റിംഗ്

27.   കമ്പ്യുട്ടര്‍ ഹാര്‍ഡ് വെയര്‍ സര്‍വ്വീസ്

28.   മൊബൈല്‍ ഫോണ്‍ സര്‍വ്വീസ്

29.  ഫ്ളവര്‍ മേക്കിംഗ്

30.  ടൈയിലറിംഗ്

31.   ഡി.റ്റി.പി & ഫോട്ടോസ്റ്റാറ്റ്

32.  വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ്

33.  മോട്ടോര്‍ വൈന്‍റിംഗ്

34.  ഇ-ഫയലിംഗ് & ഇന്‍റര്‍നെറ്റ് കഫേ

35.    ചാര്‍ട്ടേര്‍ഡ് അക്കൗണ്‍ന്‍റ്

36.  ഡോക്ടര്‍ (ആയുര്‍വേദം, ഹോമിയോ, ഡെന്‍റല്‍)

37.   ലോയര്‍ (ഓഫീസ്)

38.   കൗണ്‍സിലിംഗ്

39.  ട്യുഷന്‍ സെന്‍റര്‍

40.  നാടന്‍ പലഹാര നിര്‍മ്മാണം

41.   മൃഗപരിപാലനം

42.   ജൈവപച്ചക്കറി കൃഷി

43.   തേനീച്ച വളര്‍ത്തല്‍

മേല്‍പ്പറഞ്ഞവ  കൂടാതെ  പ്രാദേശികമായി  വിജയകരമായി  നടപ്പാക്കാവുന്ന

ഉചിതമായ ഏതു സംരംഭത്തിനും ജില്ലാതലസമിതി അംഗീകരിക്കുന്നപക്ഷം വായ്പ

അനുവദിക്കാവുന്നതാണ്.
(4) കൈവല്യ സ്വയംതൊഴില്‍ പദ്ധതിക്കുവേണ്‍ിയുള്ള ജില്ലാ തല സമിതിയുടെ ഘടന ജില്ലാ കളക്ടര്‍ - ചെയര്‍മാന്‍

ബന്ധപ്പെട്ട സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ - കണ്‍വീനര്‍ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ - മെമ്പര്‍

ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ - മെമ്പര്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ (പി.എല്‍) - മെമ്പര്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ (എസ്.ഇ) - മെമ്പര്‍ സര്‍ക്കാര്‍ അംഗീകൃത സ്പെഷ്യല്‍ സ്ക്കൂള്‍ പ്രതിനിധികള്‍ (പരമാവധി 2 പേര്‍) - മെമ്പര്‍

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു മുഖാന്തരം ലഭിക്കുന്ന അപേക്ഷ പരിഗണിച്ചു അപേക്ഷകര്‍

അനുയോജ്യരാണോ എന്നും പ്രോജക്ട് ഫീസിബില്‍/വയബിള്‍  ആണോ എന്നും പരിശോധിച്ച് അംഗീകാരം നല്‍കുകയും വായ്പത്തുക നിശ്ചയിക്കുകയും ചെയ്യുകയാണ് കമ്മിറ്റിയുടെ ചുമതല.

(5)      പദ്ധതി നടപ്പാക്കുന്ന വിധം


കൈവല്യ പദ്ധതി ഘടകം കന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഡേറ്റാ ബാങ്കില്‍ സ്വയംതൊഴില്‍ പദ്ധതിയോട് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലെ റിക്കാര്‍ഡുകളുമായി ഒത്തുനോക്കി പരിശോധന നടത്തി എല്ലാ അര്‍ത്ഥത്തിലും അര്‍ഹതയുള്ളപക്ഷം ജില്ലാ

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലേക്ക് അയച്ചുകൊടുക്കേണ്‍താണ്. അപേക്ഷ തയ്യാറാക്കുന്നതിനും, പ്രോജക്ട് തയ്യാറാക്കുന്നതിനും, വകുപ്പുതല ഉദ്യോഗസ്ഥര്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. ഏറ്റവും കുറഞ്ഞത് 5 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഇതിനായി രൂപീകരിച്ചിട്ടള്ള ജില്ലാ തല സമിതികൂടി അഭിമുഖം നടത്തി അംഗീകാരം നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതും എത്ര തുക അനുവദിക്കണമെന്ന് തീരുമാനിക്കുന്നതും പദ്ധതിക്കായി രൂപീകരിക്കുന്ന ജില്ലാ സമിതിയാണ്. ആയത് അന്തിമമാണ്. ഇക്കാര്യത്തില്‍ പുന:പരിശോധനാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ബോർഡ്   വയ്ക്കേണ്ടതും നിര്‍ദ്ദിഷ്ട രജിസ്റ്ററുകളിലും രേഖകളിലും ആവശ്യമായ
രേഖപ്പെടുത്തലുകള്‍ വരേണ്ടതുമാണ് . ഈ     പദ്ധതിയുടെ   ഘടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇ.ഡി.പി. പരിശീലനം ലഭിക്കാത്ത അപേക്ഷകര്‍ ഉണ്‍െങ്കില്‍ അവര്‍ക്ക് അതിലേക്കാവശ്യമായ പരിശീലനം നല്‍കുന്നതാണ്. ടി നടപടികള്‍ പൂര്‍ത്തിയായാലുടന്‍ വായ്പതുക ഗുണഭോക്താവിന്‍റെ, ഇതിനായി തുടങ്ങിയ ബാങ്ക് അക്കൗണ്‍ിലേക്ക് ട്രഷറിയില്‍ നിന്നും തുക മാറി നല്‍കുന്നതാണ്. വായ്പ ലഭ്യമായ തീയതി മുതല്‍ മൂന്നു മാസങ്ങള്‍ക്കുശേഷം തിരിച്ചടവു തുടങ്ങേണ്‍താണ്.

(6)      തുടര്‍നടപടികള്‍


(1)         ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ മൂന്നു മാസത്തിലൊരിക്കല്‍ സ്വയംതൊഴില്‍ ഗുണഭോക്താക്കളുടെ യോഗം അവര്‍ക്കുകൂടി സൗകര്യമായ സ്ഥലത്ത് വിളിച്ചു ചേര്‍ത്തു അവരുടെ പ്രശ്നങ്ങള്‍ അവലോകനം ചെയ്യുന്നതും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമാണ്.
(2)        വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ സ്വയംതൊഴില്‍ സംരംഭം സന്ദര്‍ശിക്കുന്നതാണ്.

(3)        തുടര്‍ച്ചയായി 3 തവണയില്‍ കൂടുതല്‍ തിരിച്ചടവു മുടക്കം വരുന്ന കേസില്‍ അവരെ നേരിട്ടു കണ്‍്/നോട്ടീസ് നല്‍കി തിരിച്ചടവിനു പ്രേരിപ്പിക്കുന്നതാണ്.

(4)        തുടര്‍ന്നും തിരിച്ചടവില്‍ വീഴ്ചവരുത്തുന്ന പക്ഷം രജിസ്ട്രേഷന്‍ റദ്ദു ചെയ്ത് റവന്യൂ റിക്കവറി നടപടികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

(7)      പൊതുനിര്‍ദ്ദേശങ്ങള്‍


"കൈവല്യ"എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ക്കായിരിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ നല്‍കുന്നതും ആവശ്യമായ റിപ്പോര്‍ട്ടുകളും വിവരണികളും വാങ്ങുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതുമാണ്. ബജറ്റ് വിഹിതത്തില്‍ നിന്നും പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്‍് എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ അതത് സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍മാര്‍ക്ക് അലോട്ട്മെന്‍റ് ആയി നല്‍കുന്നതും അവര്‍ തുക മാറി നിര്‍ദ്ദേശപ്രകാരം

ചെലവഴിക്കുന്നതുമാണ്. 18/3/2011-ലെ ജി.ഒ.52/2011/തൊഴില്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള അധികാര പരിധി പാലിച്ച് അതത് സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍മാര്‍ ഈ പദ്ധതി അതതു മേഖലയില്‍ നടപ്പാക്കുന്നതാണ്. ഓരോ ജില്ലയിലേയും placement  ഓഫീസര്‍മാര്‍ പദ്ധതിയുടെ നടത്തിപ്പില്‍ സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍മാരെ സഹായിക്കുന്നതാണ്. പ്ലേസ്മെന്‍റ് ഓഫീസര്‍മാര്‍ ഇല്ലാത്ത ജില്ലകളില്‍ എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം മറ്റ് ഉദ്യോഗസ്ഥര്‍ പദ്ധതി ചുമതലകള്‍ നിര്‍വ്വഹിക്കുന്നതായിരിക്കും. പദ്ധതിക്ക് ബജറ്റില്‍ അനുവദിക്കുന്ന തുകയില്‍ നിന്ന് ആവശ്യാനുസരണം ഓരോ ഘടകത്തിനും എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ തുക അനുവദിക്കുന്നതാണ്. പദ്ധതിയുടെ നിര്‍ദ്ദിഷ്ട ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഇക്കാര്യത്തില്‍    ആവശ്യമായ    നിര്‍ദ്ദേശങ്ങളും    സംശയനിവാരണവും                       എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ക്ക് നടത്താവുന്നതാണ്. പദ്ധതിയില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.



No comments:

Post a Comment